മെസിയെക്കുറിച്ച് എഴുതാൻ തയ്യാറാകാത്ത നെയ്മർ ആരാധികയായ വിദ്യാർത്ഥിയുടെ ചോദ്യപേപ്പർ വൈറലായ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിഡിഇ.

നാലാം ക്ലാസ് പരീക്ഷയിലെ മെസ്സിയെക്കുറിച്ചുള്ള അതിനുള്ള വിദ്യാർത്ഥിയുടെ ഉത്തരവുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മൂല്യനിർണ്ണയത്തിന് മുമ്പ് എങ്ങനെയാണ് ഉത്തര പേപ്പർ പുറത്തെത്തിയതെന്നാണ് അന്വേഷിക്കുന്നത്.

മലപ്പുറം ഡിഡിഇ വിശദീകരണം തേടി. നിലമ്പൂർ, തിരൂർ എഇഒ മരോട് റിപ്പോർട്ട് നൽകാൻ ഡിഡിഇ ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ വാർത്തകൾ കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് ഡിഡിഇ പറഞ്ഞു.

മെസ്സിയെ കുറിച്ച് എഴുതാനുള്ള ചോദ്യത്തിന് തിരൂര്‍ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂളിലെ കൊച്ചു ബ്രസീല്‍ ആരാധിക റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെയായിരുന്നു.

”ഞാന്‍ എഴുതൂല. ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.” സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നാട്ടിലെ താരമായിരിക്കുകയാണ് റിസ. ബ്രസീല്‍ ആരാധകരില്‍ റിഫയുടെ ഉത്തര കടലാസ് ഏറ്റെടുത്തു. മെസിയുടെ ജനനം, ഫുട്‌ബോള്‍ ജീവിതം, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം.