ഡല്‍ഹി : വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി രൂപിക്കരിക്കാന്‍ ആം ആദ്മി പാര്‍ട്ടി,നേതാവ് അരവിന്ദ് കെജ്രിവാള്‍ നീക്കങ്ങള്‍ ആരംഭിച്ചിരി​െ​ക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിയെ തോല്‍പ്പിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി ബിജെപിയില്‍ നിന്ന് വളരെ വ്യത്യസ്ഥവുമാണ്. അതിനാല്‍ തന്നെ ബിജെപിയെ 2024 ല്‍ താഴെയിറക്കുക എന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാവര്‍ത്തികമാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നീക്കത്തെ അദ്ദേഹം വിലയിരുത്തിയത്.

എന്താണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ നേട്ടങ്ങള്‍ ? പ്രതിപക്ഷ ഐക്യം എന്നത് ഒരു മുഖമുദ്രയാണെന്നും പാര്‍ട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വെല്ലുവിളിക്കണമെങ്കില്‍ ബിജെപിയുടെ ദൗര്‍ലഭ്യങ്ങള്‍ മനസ്സിലാക്കണം-ഹിന്ദുത്വ, ദേശീയത,ക്ഷേമവാദം, എന്നീ മൂന്ന് നിലകളുളള ഒരു തൂണാണ് ബിജെപിക്കുളളത്.

ഈ രണ്ട് തലങ്ങളെങ്കിലും അവര്‍ക്ക് ബിജെപിയെ ലംഘിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ല. ” പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഹിന്ദുത്വ പ്രത്യശാസ്ത്രത്തിനെതിരെ പോരാടാന്‍ പ്രത്യയശാസ്ത്രങ്ങള്‍ ഒന്നിക്കണം.

ഗാന്ധിവാദികള്‍ ,അംബേദ്കറിസ്റ്റുകള്‍ ,സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, എന്നിങ്ങനെയുളള പ്രത്യയശാസ്ത്രങ്ങള്‍ പ്രധാനപ്പെട്ടതാണെങ്കിലും പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്ധമായ വിശ്വാസം ഉണ്ടാകരുതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെയോ ,നേതാക്കളുടെയോ, ചായ സല്‍ക്കരത്തെപോലും ഞാന്‍ പ്രതിപക്ഷ ഐക്യമായാണ് ഞാന്‍ കാണുന്നത്.എന്നാല്‍ ഇതുവരെയും ഒരു ആശയപരമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ ബിജെപി യെ തോല്‍പ്പിക്കാനോ പ്രതിപക്ഷത്തിന് കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.