കീകൃതനിറം ഉൾപ്പെടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കാൻ ഒരുവിഭാഗം ടൂറിസ്റ്റ് ബസുകൾ അതിർത്തി കടക്കുന്നു. രജിസ്ട്രേഷൻ കർണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണിത്. തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങൾക്കും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കർശന വ്യവസ്ഥകൾ കർണാടകയിലില്ല.

കർണാടക രജിസ്ട്രേഷൻ നേടുന്ന ബസുകൾക്ക് കേരളത്തിൽ നികുതിയടച്ചാൽ ഇവിടെയും ഓടാം. ഏതാനും ബസുകൾ ഇതിനകം ഇങ്ങനെ കേരളത്തിൽ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിയമങ്ങൾ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകൾ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു. 

2022 ഒക്ടോബറിൽ വടക്കഞ്ചേരിയിൽ വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുൾപ്പെടെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകൾക്ക് ഇവിടെ ഏകീകൃത നിറം നിർബന്ധിക്കാനാകില്ല.