ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ തീപിടിത്തം. ആശിര്‍വാദ് ടവറിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. 

കെട്ടിടത്തിലെ ആറാം നിലയിലും ഏഴാം നിലയിലുമായി നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഹൃദയഭേദകമായ സംഭവം എന്നാണ് അദ്ദേഹം തീപിടിത്തത്തെ വിശേഷിപ്പിച്ചത്. ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന അദ്ദേഹം കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു.