തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാഴക്കുലയേന്തിയാണ് യുവജന കമ്മീഷൻ ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തിയത്.

പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി പൊതുജനത്തോട് മാപ്പ് പറയാൻ തയാറാകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.