സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിൻ്റെ അഭിമാനമായ ആര്യ ആർ. നായർ വിവാഹം ലളിതമാക്കിയും മാതൃകയാകുന്നു. ഇന്ത്യൻ റവന്യൂ സർവ്വീസ് തിരഞ്ഞെടുത്ത കൂരോപ്പട സ്വദേശിയായ ആര്യയും ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് തിരഞ്ഞെടുത്ത ഡൽഹി സ്വദേശിയായ ശിവം ത്യാഗിയും തമ്മിലുള്ള ലളിതമായ വിവാഹ ചടങ്ങ് നാളെ പാമ്പാടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ നടക്കും.

വാഴൂരിലെ പുണ്യം ബാലഭവനിലെ 20 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ആര്യയും ശിവം ത്യാഗിയും ചേർന്ന് ഏറ്റെടുത്തു. കൂരോപ്പട കവലയിലെ അരവിന്ദം വീട്ടിൽ ജി.രാധാകൃഷ്ണൻ നായരുടെയും (റിട്ട. ജോ. ലേബ്ബർ കമ്മീഷണർ) അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. ആര്യയുടെ മാതൃകാപരമായ തീരുമാനത്തിന് അഭിനന്ദന പ്രവാഹമാണ്. ജനപ്രതിനിധികളും നാട്ടുകാരും ആര്യയെ അഭിനന്ദിച്ചു.