ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലേയും നിയമസാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അദാനി എന്റെർപ്രസസിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. 

സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തുന്നത്.

ഹിൻഡൻബർഗിന്റെ ബോധപൂർവ്വവും അശ്രദ്ധവുമായി ഈ റിപ്പോർട്ടിൽ അസ്വസ്ഥരാണെന്ന അദാനി ഗ്രൂപ്പ് അറിയിച്ചു. ഓഹരി വിപണിയിൽ 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റർപ്രസസിന്റെ എഫ്പിഒ നാളെ പോകുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപരകരിലാകെ അനാവശ്യ ഭീതിയുണ്ടായിട്ടുണ്ടെന്നും വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

നഗ്നമായ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനം എന്നാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിച്ചത്.