ഹൂസ്റ്റണ്: ക്രൈസ്തവ വിശ്വാസ സമൂഹത്തിനുനേരെ വിരൽ ചൂണ്ടി, നിന്റെ ആദ്യ സ്നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തിക്കുറിച്ച് ആദ്യ സ്നേഹം കാത്തു സൂക്ഷിക്കാൻ കഴിയുന്നവരായി മാറണം ക്രൈസ്തവ സമൂഹമെന്നു റവ. ജോബി ജോണ് ഉദ്ബോധിപ്പിച്ചു. മനുഷ്യരാശിയുടെ നിലനിൽപിന് സ്നേഹം അനിവാര്യമാണെന്നും അച്ചൻ പറഞ്ഞു. വിശുദ്ധ വേദപുസ്തകത്തിലെ മർമ്മ പ്രധാനമായ വെളിപാട് പുസ്തകത്തിൽ ഏഴു സഭകൾക്കായി നൽകിയിരിക്കുന്ന മുന്നറിയിപ്പ് ഇന്നത്തെ ലോകം ക്രൈസ്തവ സഭക്ക് നൽകുന്ന സന്ദേശമാണെന്നും അച്ചൻ കൂട്ടിച്ചേർത്തു. ഇന്റർനാഷനൽ പ്രയർ ലൈനിന്റെ 453ാം സമ്മേളനത്തിൽ ധ്യാനപ്രസംഗം നടത്തുകയായിരുന്ന ഡാളസ് സെഹിയോൻ മാർത്തോമ ചർച്ച് വികാരി റവ. ജോബി ജോണ്.
പ്രയർ കോർഡിനേറ്റർ സി. വി. സാമുവേൽ ആമുഖ പ്രസംഗം നടത്തി. പ്രയർ ലൈനിന്റെ ആരംഭം മുതൽ മുടങ്ങാതെ പങ്കെടുത്തു കൊണ്ടിരിക്കുന്ന ഹൂസ്റ്റണിൽ നിന്നുള്ള ചിന്നമ്മ തോമസിന്റെ 100ാം ജ·ദിനത്തിൽ ആശംസകൾ നേരുന്നതായി സിവിഎസ് അറിയിച്ചു. തുടർന്ന് യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
ഡാളസിൽ നിന്നുള്ള പി. പി. ജോണ് പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കുഞ്ഞുമോൾ ജോണ് മാത്യു നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ജോസി ജോണ് മുഖ്യ സന്ദേശം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള കോർഡിനേറ്റർ റ്റി. എ. മാത്യു നന്ദി അറിയിച്ചു. തുടർന്ന് നടന്ന മധ്യസ്ഥ പ്രാർഥനക്ക് ജോണ് പി. മാത്യു നേതൃത്വം നൽകി. റവ. ഡോ. ഫിലിപ്പ് യോഹന്നാൻ സമാപന പ്രാർഥനയും ആശീർവാദവും പറഞ്ഞു. ഷിജു ജോർജ് യോഗനടപടികൾ നിയന്ത്രിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രാർഥനയിൽ പങ്കെടുത്തു. ജനുവരി 24 ചൊവ്വാഴ്ച നടക്കുന്ന പ്രയർ ലൈനിൽ ബോസ്റ്റണിൽ നിന്നു കാർമൽ മാർത്തോമ ചർച്ച് വികാരി മുഖ്യപ്രഭാഷണം നടത്തും.