ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ലോഡ്ജിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്നുച്ചക്ക് ഇവരെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഓട്ടോ ഡ്രൈവറായ മുഹമ്മദ്‌ ശരീഫിനു ഭാര്യയും മക്കളുമുണ്ട്. സിന്ധുവിനും ഭർത്താവും മക്കളുമുണ്ട്. ഇരുവരും അയൽവാസികളാണ്. പന്ത്രണ്ട് ദിവസം മുൻപ് ഇവരെ കാണാതായതായി കാണിച്ചു രാജാപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.