ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ. 2022 ഡിസംബർ 10നാണ് സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ 6ഇ-7339 വിമാനത്തിലാണ് സംഭവം.

വിമാനം പറക്കുന്നതിന് തൊട്ടു മുൻപാണ് സംഭവം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

എമർജൻസി വാതിൽ തുറന്നത് മറ്റു യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെ തുടർന്ന് വിമാനം രണ്ടു മണിക്കൂറോളം വൈകി. തുടർന്ന് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വിമാനം വീണ്ടും സർവീസ് നടത്തിയത്.