മഹാബലേശ്വർ: മഹാബലേശ്വർ മുഗ്‌ദേവ് ഗ്രാമത്തിൽ കൊക്കയിലേക്ക്  ടെമ്പോ മറിഞ്ഞു. 40 ഓളം  തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. മഹാബലേശ്വർ താലൂക്കിലെ മുക്‌ദേവ് ഗ്രാമത്തിന് സമീപമുള്ള ചെങ്കുത്തായ ചരിവിൽ ബുൽധാന, അകോല പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളുമായി പോയ ടെമ്പോ അപകടത്തിൽ പെട്ടത്.  പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 

സത്താറയിൽ നിന്നുള്ള രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റവരെ തൽദേവിലെ ആശുപത്രിയിലും ചിലരെ മഹാബലേശ്വർ റൂറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായാണ് വിവരം.