കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ 22കാരിയായ യുവതി കൂട്ടബലാത്സംഗത്തിരയായതായി പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ജ്യൂസില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രതികള്‍ അടുപ്പം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഒരു ഫ്‌ളാറ്റിലെത്തിച്ചായിരുന്നു പീഡനം. ഏറെ കാലം മുമ്പാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത്  രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് വിവരം.