പത്തനംതിട്ട: പത്തനംതിട്ടയിലെ സ്‌കൂളിൽ ഭക്ഷ്യവിഷബാധ. 13 കുട്ടികളും ഒരു അദ്ധ്യാപകയും ചികിത്സ തേടി. ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ. ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. 

സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ച ആഘോഷത്തിനെ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തിരുന്നു. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 11 മണിക്ക് സ്‌കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കായിരുന്നു. കൊടുമണ്ണിലുള്ള ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് സ്‌കൂളിൽ ബിരിയാണി എത്തിച്ചത്. 

വൈകിട്ട് ഏഴ് വരെ സ്‌കൂൾ അധികൃതർ ബിരിയാണി കൊടുക്കാതെ പിടിച്ചു വെച്ചുവെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഉദ്യേഗസ്ഥർ അറിയിച്ചു.