ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക്. ദർശനം കാത്ത് അയ്യപ്പഭക്തരുടെ നീണ്ട നിര. തീർത്ഥാടകരുടെ നീണ്ട ക്യൂ, മരക്കൂട്ടവും കടന്നു.

മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് വൈകിട്ട് തുറന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ തന്നെ സന്നിധാനത്തേക്ക് അയ്യപ്പഭക്തരുടെ പ്രവാഹമായിരുന്നു.

ഇന്ന്പ്രത്യേക പൂജകളൊന്നും ഉണ്ടായില്ലെങ്കിലും 11 മണിക്ക് നട അടക്കുന്നതിന് മുമ്പ് നടപ്പന്തലിൽ എങ്കിലും എത്താൻ ഭക്തർ തിരക്കേറി. നടപ്പന്തലും നിറഞ്ഞതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസും പണിപ്പെടുകയാണ്. ഇനി ശനി പുലർച്ചെ മൂന്ന് മണിക്കാണ് നട തുറക്കുക.

തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും തിരക്കേറിയതോടെ ക്രമീകരണങ്ങളും തെറ്റുകയാണ്. വൈകുന്നേരത്തിന് മുമ്പ് തന്നെ എത്തിയവർ പോലും മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ കാര്യമായി മുന്നോട്ട് നീങ്ങിയിരുന്നില്ല.