തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സം​ഘ​ടി​പ്പി​ച്ച മോ​ക്ക് ഡ്രി​ല്ലി​നി​ട​യി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

തു​രു​ത്തി​ക്കാ​ട് കാ​ക്ക​ര​ക്കു​ന്നേ​ല്‍ ബി​നു സോ​മ​നാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ചെ​ളി​നി​റ​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് താ​ഴ്ന്നു​പോ​യ ബി​നു വി​നെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ഉ​ട​ന്‍ ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വ്യാ ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.