ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​നൈ​മ) വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​വും ബാ​ൻ​ങ്ക​റ്റ് നൈ​റ്റും ഡി​സം​ബ​ർ 30 ന് ​ഏ​ൽ​മോ​ണ്ട് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പാ​ൾ സീ​റോ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

പു​തു​ത​ല​മു​റ​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന നൈ​മ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ അ​നേ​കം പേ​ർ ആ​സോ​സി​യ​ഷ​നി​ൽ മെ​ന്പ​റാ​കു​ക​യും, മ​റ്റു​ള്ള സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ​ല പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ക​യും അ​മേ​രി​ക്ക​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു അ​സോ​സി​യേ​ഷ​ൻ ആ​യി മാ​റു​ക​യും ചെ​യ്തു.

ഹോ​ണ​റ​ബി​ൾ ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ, ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് മു​ഖ്യ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന ഫാ​മി​ലി നൈ​റ്റി​ൽ കൂ​ടാ​തെ ക​ലാ സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. മാ​ജി​ക് ഷോ, ​ഡാ​ൻ​സ്, അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​ക്ക​പ്പെ​ടും.

പ്രോ​ഗ്രാ​മു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ഹെ​ഡ്ജ് ഇ​വ​ന്‍റ​സി​നൊ​പ്പം മ​റ്റു സ്പോ​ണ്‍​സ​ർ​മാ​രാ​യ ബി​ഗ് ആ​പ്പി​ൾ കാ​ർ വാ​ഷ്, ഡോ. ​ജോ​ണ്‍ പി ​തോ​മ​സ് ഫാ​മി​ലി ഡെ​ന്‍റി​സ്റ്റ്, രാ​ജ് ഓ​ട്ടോ സെ​ന്‍റ​ർ, ആ​വി​യോ​ണ്‍ മാ​ർ​ട്ട്, ലാ​ഫി റി​യ​ൽ എ​സ്റ്റേ​റ്റ് ജോ​ർ​ജ് കൊ​ട്ടാ​രം, മാ​ഴ​വ​ൻ ഡി​ജെ ഫോ​ട്ടോ​ഗ്രാ​ഫി, സെ​ന്‍റ് മേ​രീ​സ് ക​ണ്‍​സ്ട്ര​ക്ഷ​ൻ, സോ​ളാ​ർ പ​വ​ർ ഡോ​ണ്‍ തോ​മ​സ്, നേ​ഷ​ൻ​വൈ​ഡ് മോ​ർ​ട്ഗേ​ജ് സ​ജി, ബ്ലൂ ​ഓ​ഷ്യ​ൻ സാം ​ഫി​ലി​പ്പോ​സ്, ബാ​ബു ഉ​ത്ത​മ​ൻ സി​പി​എ ടാ​ക്സ് ക​ണ്‍​സ​ൽ​ട്ടിം​ഗ് സ​ർ​വീ​സ​സ്, നൈ​മ ക​മ്മി​റ്റി മെ​ന്പ​ർ ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ്.

ഫാ​മി​ലി നൈ​റ്റ് പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ്. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും നൈ​മ പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​നൊ​പ്പം ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു. ഫാ​മി​ലി നെ​റ്റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സെ​ക്ര​ട്ട​റി സി​ബു ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ജോ​ർ​ജ് കൊ​ട്ടാ​രം, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ഷു​വ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ജേ​ക്ക​ബ് കു​രി​യ​ൻ: 631-352-7536
രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ൻ: 516-860-6101