കൊടുങ്ങല്ലൂർ: മകളുടെ മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടമ്മയും ബ്യൂട്ടീഷ്യനും തമ്മിൽ കയ്യേറ്റം. ഒടുവിൽ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തു. ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മുടി മുറിച്ചത് ഇഷ്ടപ്പെടാത്തതു കൊണ്ട് പണം നൽകിയില്ല.

ഇതോടെ ബ്യൂട്ടീഷ്യനും വീട്ടമ്മയും തമ്മിൽ തർക്കവും കയ്യേറ്റവും നടന്നു. ഏറിയാട്, തുരുത്തിപ്പുറം സ്വദേശികൾ തമ്മിലായിരുന്നു കയ്യേറ്റം. വ്യാഴാഴ്ച ഇരുവരും പൊലീസ് അദാലത്തിൽ പങ്കെടുത്തെങ്കിലും അനുരഞ്ജനത്തിൽ എത്തിയില്ല. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തു.