ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി എംപി ശശി തരൂര്‍. ഫേസ്ബുക്കിലൂടെയാണ് തരൂര്‍ തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ‘ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തില്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക്  അഭിനന്ദനങ്ങള്‍.

ഈ വിജയം വളരെയധികം ആശ്വാസം തരുന്ന ഒന്നാണ്. ഇത് തരുന്ന സന്ദേശം ഭരണവിരുദ്ധവികാരം എന്നത് വസ്തുതയാണെന്നും അങ്ങിനെ തന്നെയായിരിക്കണം 2024 ലെ തെരഞ്ഞെടുപ്പിലേക്ക് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നുമാണ്. പ്രാദേശിക നേതാക്കള്‍ അവരുടെ ജനങ്ങളുടെ ഇടയില്‍  തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് കൊണ്ട് തെരഞ്ഞെടുപ്പില്‍ ഫലമുണ്ടാകും എന്നും ഇത് തെളിയിക്കുന്നു. ഇത് തരുന്ന പ്രധാന സന്ദേശം കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് ശരിയായ ബദല്‍ എന്നതാണ്.’ തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.