കോട്ടയം: കോട്ടയത്ത് നടന്ന പരിപാടി  ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂർ. ഡിസിസി പ്രസിഡന്‍റിനെ തന്‍റെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു. ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളുവെന്ന് ശശി തരൂർ പറഞ്ഞു. പ്രസിഡന്‍റുമാരെ അറിയിച്ചതിനു ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളുവെന്ന് ശശി തരൂർ പറഞ്ഞു.

‘എന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. പരിപാടിയിൽ വരാത്തവർ വരേണ്ട. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട’- എന്നും ശശി തരൂർ പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പങ്കെടുക്കുക്കാതെ മാറിനിന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പാർട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ടുനിൽക്കില്ലെന്നും  അദ്ദേഹം പറഞ്ഞു.