ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശരീരത്തില്‍ മുഴുവന്‍ നീര്‍വീക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്.