എറണാകുളം: ശബരിമല തീർഥാടകരുമായി സഞ്ചരിച്ച ബസ് ടോറസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് തീർഥാടകർക്കും ബസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്.
വടക്കൻ പറവൂർ പെരുവാരം ജംഗ്ഷന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.