വിഴിഞ്ഞം സമരത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. റവന്യു ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സമരസമിതി ഉന്നയിച്ച 7 ആവശ്യങ്ങളിൽ ആറും സർക്കാർ അംഗീകരിച്ചതാണ്. ഒരെണ്ണം വിഴിഞ്ഞം തുറമുഖം വേണ്ടയെന്നതാണ്.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. സമരസമിതി കലാപത്തിൽ നിന്ന് പിന്മാറണം. നാട്ടിൽ സമാധാനമുണ്ടാകണം. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം. അതിനു സർക്കാർ തയാറാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു.