ബസലിക്ക ദേവാലയം പൂട്ടി അതിരൂപത മേലദ്ധ്യക്ഷനെ പ്രവേശിപ്പിക്കാതിരുന്നതിനും അൽമായർക്ക് ഞായറാഴ്ച കുർബാന നിഷേധിക്കുന്നതിനും കാരണക്കാരായവർക്കെതിരെ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എത്രയും വേഗം നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് വിവിധ അൽമായ സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

ബസലിക്ക റെക്ടർ ഫാ. ആൻ്റണി നരി കുളത്തിൻ്റേയും ഏതാനും ചില വൈദീകരുടേയും നേതൃത്വത്തിൽ ഇടവകയ്ക്കു പുറത്തു നിന്നും നിരവധി വാഹനങ്ങളിൽ ആളുകളെ കൊണ്ടുവന്നാണ് പള്ളിയും പ്രധാന കവാടങ്ങളും പൂട്ടിച്ച് കുർബാന മുടക്കിയത്.

സഭയ്ക്കും അൽമായരുടെ ആരാധന സ്വാതന്ത്ര്യത്തിനുമെതിരെ പ്രവർത്തിച്ചു വൈദികർക്കെതിരെ നിയമ നടപടികൾക്കു പുറമേ സഭാപരമായ നടപടികളുമെടുക്കാൻ ഇനിയും വൈകരുതെന്നും അവർ പറഞ്ഞു.

അൽമായ സംരക്ഷണ സമിതി, എം.ടി. എൻ. എസ്, ബസലിക്ക കുടുംബ കൂട്ടായ്മ, കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റിസ് തുടങ്ങിയ സംഘടനകളാണ് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.