വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ചു. ട്വി​റ്റ​ർ മേ​ധാ​വി എ​ലോ​ൺ മ​സ്കാ​ണ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ച​താ​യു​ള്ള വി​വ​രം ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ അ​റി​യി​ച്ച​ത്.

ട്രം​പി​നെ ട്വി​റ്റ​റി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ മ​സ്ക് ഒ​രു അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ ട്രം​പി​ന് അ​നു​കൂ​ല​മാ​യു​ള്ള മു​ൻ​തൂ​ക്ക​മാ​ണ് ല​ഭി​ച്ച​തെ​ന്ന് മ​സ്ക് വെ​ളി​പ്പെ​ടു​ത്തി.

അ​ഞ്ച് മി​ല്യ​ൺ ആ​ളു​ക​ൾ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ചു. ട്രം​പി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ “വോ​ക്സ് പോ​പ്പു​ലി, വോ​ക്സ് ഡീ’ ​എ​ന്ന ലാ​റ്റി​ൻ പ​ദ​മു​പ​യോ​ഗി​ച്ചാ​ണ് മ​സ്ക് ട്വീ​റ്റ് ചെ​യ്ത​ത്. “ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം, ദൈ​വ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണ്’ എ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, ട്വി​റ്റ​റി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ച​ത്. യു​എ​സ് കാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ട്രം​പി​ന് ട്വി​റ്റ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

2024​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മത്സരിക്കുമെന്ന് റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ് കൂടിയായ ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്ര​​​ത്യേ​​​ക പ്ര​​​ചാ​​​ര​​​ണ ക​​​മ്മി​​​റ്റി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച് ഇ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്.