തിരുവനന്തപുരം: രാജ്ഭവന്‍ മാര്‍ച്ചിനെതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നും മാര്‍ച്ചില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും ഹൈക്കോടതി ചോദിച്ചു.മാര്‍ച്ച് തടയാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കെ സുരേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്‍കി.

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് തലസ്ഥാനത്ത് ആരംഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് പ്രതിഷേധ സമരം