ഹൂ​സ്റ്റ​ണ്‍: ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി സ്ഥാ​ന​ത്തേ​ക്കു വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന ലി​ന ഹി​ഡ​ൽ​ഗോ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ജി​ൽ ബൈ​ഡ​ൻ.

ന​വം​ബ​ർ 6 ഞാ​യ​റാ​ഴ്ച ഹാ​രി​സ് കൗ​ണ്ടി​യി​ൽ ന​ട​ന്ന പ്ര​ച​ര​ണ​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ടു വോ​ട്ടു ചോ​ദി​ക്കു​ന്ന​തി​നാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ൻ എ​ത്തി​യ​ത്.

ഏ​ർ​ലി വോ​ട്ടിം​ഗി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വോ​ട്ട​ർ​മാ​ർ കൂ​ട്ട​മാ​യി എ​ത്തി വോ​ട്ടു ചെ​യ്യാ​തി​രു​ന്ന​തു ലി​ന​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി. ലാ​റ്റി​നോ, ബ്ലാ​ക്ക് വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ ലി​ന​ക്ക് കി​ട്ടു​ക എ​ന്ന​തു എ​ളു​പ്പ​മ​ല്ല. നാ​ലു വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ലി​ന വി​വാ​ദ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ ശ്ര​ദ്ധ ത​ന്നെ നേ​ടി​യി​രു​ന്നു. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ നേ​താ​വാ​യി​ട്ടു വ​ള​ർ​ന്നു വ​രു​ന്ന ലി​ന​ക്ക് ഇ​ത്ത​വ​ണ വി​ജ​യം എ​ളു​പ്പ​മാ​കാ​നി​ട​യി​ല്ല. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി അ​ല​ക്സാ​ൻ​ഡ്രി​യ ഡി ​മോ​റ​ൽ മീ​ല​റു​ടെ പ്ര​ചാ​ര​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്.

ഈ ​മ​ത്സ​ര​ത്തി​ൽ അ​പ​ക​ട സൂ​ച​ന മ​ണ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു പ്ര​ഥ​മ വ​നി​ത നേ​രി​ട്ടെ​ത്തി ലി​ന​ക്കു വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നി​ല പൊ​തു​വി​ൽ ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത്ര​യും ഗു​ണ​ക​ര​മ​ല്ലാ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.