തെലങ്കാന: ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദ് നിരത്തുകളിൽ ഡബിൾ ഡെക്കർ ബസുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നു. നഗരത്തിൽ മൂന്ന് വ്യത്യസ്ത റൂട്ടുകളിലായി പത്ത് ഇലക്ട്രോണിക് ഡബിൾ ഡെക്കർ ബസുകൾ ഓടും.

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) ഇതിനുള്ള ടെൻഡർ ഒരാഴ്ചയ്ക്കകം ക്ഷണിക്കുമെന്നാണ് വിവരം.നഗരവികസന മന്ത്രി കെടിആറിനോട് ഡബിൾ ഡെക്കർ ബസുകൾ തിരികെ നൽകണമെന്ന് ജനങ്ങൾ അഭ്യർത്ഥിച്ചിരുന്നു. ഡെക്കർ ബസുകൾ തിരികെ നൽകാമെന്ന് കെടിആർ ഉറപ്പുനൽകി, ഉടൻ തന്നെ അദ്ദേഹം വാഗ്ദാനം നിറവേറ്റും.

ഇ-ഡബിൾ ഡെക്കർ ബസുകൾ ഏതൊക്കെ റൂട്ടിൽ ഓടിക്കണമെന്നതിനെക്കുറിച്ച് ആർടിസി അധികൃതർ പഠനം നടത്തിക്കഴിഞ്ഞു. ഫ്ളൈ ഓവറുകൾ ഇല്ലാത്ത റൂട്ടുകളിൽ ബസുകൾ ഓടിക്കാനാണ് സാധ്യത. നിലവിൽ മൂന്ന് റൂട്ടുകളാണ് നിശ്ചയിച്ചിരിക്കുന്നത്.