തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്.

പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം . ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ 2017 ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു വിദ്ധഗ്ധ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.