കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ല്‍ ഭാ​ര്യ​യ്ക്ക് പി​ന്നാ​ലെ ഭ​ര്‍​ത്താ​വും ജീ​വ​നൊ​ടു​ക്കി. മ​ര​ക്കാ​ട്ടു​പു​റം സ്വ​ദേ​ശി വേ​ലാ​യു​ധ​നാ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ ര​മ​ണി വെ​ള്ളി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വേ​ലാ​യു​ധ​നെ കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വീ​ടി​നു സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​വ​ര്‍​ക്കി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കാ​വാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.