മുംബൈ: മുംബൈയിലെ ഗിര്‍ഗാവില്‍ ഗോഡൗണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് കാറുകളും ഏഴ് ബൈക്കുകളും ഉള്‍പ്പെടെ 14 വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.  ചെയ്തു. ആളുകള്‍ തീ അണയ്ക്കാന്‍ എത്തിയതിന് മുമ്പ് തന്നെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. ആറ് കാറുകളും ഏഴ് ബൈക്കുകളും സ്‌കൂട്ടറുകളും ഒരു ഓട്ടോറിക്ഷയും കത്തിനശിച്ച വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു.

അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാല്‍ അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ എത്താന്‍ വൈകിയതായി നാട്ടുകാര്‍ പറയുന്നു. എങ്കിലും അഞ്ച് ഫയര്‍ ടാങ്കറുകളുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. അതേ സമയം തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഗോഡൗണില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന അന്വേഷണം പുരോഗമിക്കുകയാണ്. പടക്കങ്ങള്‍ തീപിടിത്തത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്.