രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് അൻപതാം ദിവസത്തിലേക്ക് പ്രവേശിച്ചു. സെ‌പ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര തമിഴ്നാട്, കേരളം, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ പിന്നിട്ട് ഇപ്പോൾ തെലങ്കാനയിലാണ്.

ഇന്ന് രാവിലെ 6.30 ന് തെലങ്കാനയിലെ മക്താലിൽ നിന്ന് യാത്ര ആരംഭിച്ചു. 12 സംസ്ഥാനങ്ങൾ കടന്ന് 150 ദിവസം കൊണ്ട് 3,200 കിമീ താണ്ടി യാത്ര ജമ്മു കശ്മീർ സമാപിക്കും.

ഇന്ന് യാത്രയുടെ ആകെ ദൂരത്തിൻ്റെ മൂന്നിലൊന്ന് പിന്നിടും. എല്ലാ സംസ്ഥാനങ്ങളിലും മികച്ച സ്വീകരണമാണ് യാത്രക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.