ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനും നിരവധി ആരാധകരാണുള്ളത്. അതുപോലെ തന്നെയാണ് താരദമ്പതികളുടെ മകനും ആരാധകര്‍ ഏറെയാണ്. മകന്റെ വിശേങ്ങളും ചിത്രങ്ങളുമൊക്കെ സാനിയ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇസാന്‍ വലുതാകുമ്പോള്‍ ‘അച്ഛനെപ്പോലെ ക്രിക്കറ്റ് താരം ആകുമോ അതോ അമ്മയെപ്പോലെ ടെന്നീസ് താരം ആകുമോ’ എന്ന് തുടങ്ങിയ കമന്‍റുകള്‍ എപ്പോഴും ആരാധകര്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ കുട്ടിതാരത്തിന് താത്പര്യം ടെന്നീസാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ സാനിയ മിര്‍സ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മകനെ ടെന്നീസ് പരിശീലിപ്പിക്കുന്ന സാനിയയെ ആണ് വീഡിയോയില്‍ കാണുന്നത്. ‘ഞാന്‍ ടെന്നീസ് പഠിപ്പിക്കുന്ന ഒരു അമ്മയാകുമെന്ന് ഒരിക്കലും കരുതിയില്ല. പക്ഷേ ഇതാ’ എന്ന കുറിപ്പോടെയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്. ദുബായിയിലെ സാനിയയുടെ ടെന്നീസ് അക്കാദമിയില്‍ നിന്നുള്ള വീഡിയോയാണിത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇസാന് ആശസകളുമായാണ് താരകുടുംബത്തിന്‍റെ  ആരാധകരെത്തിയത്.