ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും. ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനമൊഴിയാമെന്ന ധാരണയിലാണ് എ.എ അസീസ് നാലാം തവണയും സെക്രട്ടറിയായതെന്നാണ് സൂചന.

ദേശീയ സമ്മേളനത്തിന് ശേഷം ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറിയാക്കാമെന്ന് ഉറപ്പും സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ലഭിച്ചെന്നാണ് വിവരം.

79 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് ഷിബു ബേബി ജോണ്‍ എ എ അസീസിന്റെ പേര് നിര്‍ദ്ദേശിച്ചു. ബാബു ദിവാകരനും റ്റിസി വിജയനും പിന്‍താങ്ങി . ഇതോടെ നാലാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയി എ എ അസീസിന് തെരഞ്ഞെടുക്കപ്പെട്ടു.