ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ രാജ്യത്തെ ജനങ്ങള്‍ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാന്‍ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ്. അവയെ നിരീക്ഷിക്കാനും ഇവിടുത്തെ പരിസ്ഥിതിയുമായി എത്രമാത്രം ഇണങ്ങാൻ കഴിഞ്ഞുവെന്ന് നോക്കാനും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു തീരുമാനം എടുക്കും.

തുടർന്ന് നിങ്ങൾക്ക് ചീറ്റകളെ കാണാം. ഈ മാസത്തെ മൻ കി ബാത്തിന് ലഭിച്ച ധാരാളം നിർദേശങ്ങൾ ചീറ്റകളെക്കുറിച്ചാണ്. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവക്ക് പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.