പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന പ്രധാനമന്ത്രി എല്ലാവരെയും ഉൾക്കൊണ്ടു മുൻപോട്ട് പോകുന്നു. നെഹ്‌റുവിന് പോലും കഴിയാതിരുന്നതാണ് മോദിക്ക് സാധിച്ചതെന്നും ‘ട്രിപ്പിൾ തലാക്ക്’ അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.

2019 മേയ് മുതൽ 2020 മേയ് വരെയുള്ള കാലയളവിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളാണ് ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്സ്’ എന്ന പുസ്തകത്തിലുള്ളത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുസ്തകത്തിൽ വിവിധ വിഷയങ്ങളിലെ പ്രധാനമന്ത്രിയുടെ 86 പ്രസംഗങ്ങളുണ്ട്. ഹിന്ദിയിലും ഇംഗ്ലിഷിലും പുസ്തകം ലഭ്യമാണ്.