ആലുവ മുൻ എം എൽ എ കെ .മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് രാവിലെ 7.00 മണിക്ക് ആസ്റ്റർ മെഡി സിറ്റിയിലായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ആറ് തവണ ആലുവ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്നു. സംസ്കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.