തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം നേ​ടാ​ത്ത​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സ​ഞ്ജു സാം​സ​ണ്‍. റി​ഷ​ഭ് പ​ന്തി​നും കെ.​എ​ല്‍.​രാ​ഹു​ലി​നും പ​ക​രം ത​ന്നെ ടീ​മി​ലെ​ടു​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​വ​രോ​ട് മ​ത്സ​രി​ക്കാ​ന്‍ നി​ല്‍​ക്കു​ന്ന​ത് ടീ​മി​നു തി​രി​ച്ച​ടി​യാ​കു​മെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.

“സ​ഞ്ജു ആ​ര്‍​ക്ക് പ​ക​രം ടീ​മി​ലെ​ത്ത​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. റി​ഷ​ഭ് പ​ന്തി​നും കെ.​എ​ല്‍.​രാ​ഹു​ലി​നു​മെ​ല്ലാം പ​ക​രം ടീ​മി​ലെ​ത്ത​ണ​മെ​ന്നു പ​റ​യു​ന്നു. അവർ എ​ന്‍റെ സ്വ​ന്തം ടീ​മി​ന് വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. അ​വ​രോ​ട് മ​ത്സ​രി​ക്കാ​ന്‍ നി​ന്നാ​ല്‍ അ​ത് എ​ന്‍റെ സ്വ​ന്തം രാ​ജ്യ​ത്തി​ന് ത​ന്നെ തി​രി​ച്ച​ടി​യാ​കും’- സ​ഞ്ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്താ​നാ​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു എ​ന്നും ടീ​മി​ലെ ഏ​റ്റ​വും മി​ക​ച്ച 15 പേ​രു​ടെ ഭാ​ഗ​മാ​കു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും സ​ഞ്ജു പ​റ​ഞ്ഞു.