കൊച്ചി : ആലുവയില്‍ സ്‌കൂള്‍ ബസില്‍നിന്ന് എല്‍കെജി വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു. കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വഴുങ്ങാട്ടുശേരിയിലെ സ്‌കൂള്‍ ബസിന്‍റെ എമര്‍ജന്‍സി വാതില്‍ വഴിയാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. 

ഇന്നലെ വൈകിട്ട് 3.45ന് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംഭവം കഴിഞ്ഞ് കുട്ടിയെ ബസില്‍ കയറ്റി വീട്ടിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.