ന്യൂയോര്‍ക്ക്: വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകത്തിന്റെ വില വീണ്ടും ഇടിഞ്ഞു. ഒരു ഗ്യാലന്‍ വാതകത്തിന് നാലു ഡോളറില്‍ താഴെയാണ് ഇന്നത്തെ വില. രാജ്യത്ത് ടെക്‌സസിലാണ് വാതകവില ഏറ്റവും കുറവ്. ഒ

രു ഗ്യാലന് 3.49 ഡോളര്‍ നല്‍കിയാല്‍ മതി. തുടര്‍ച്ചയായ 55 ദിവസങ്ങളിലായി വാതകവിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ദേശീയ ശരാശരി ഗ്യാലന് 3.99 ഡോളറാണ്.

ജൂണ്‍ പകുതിയോടെ വാതകവില ഏറ്റവും ഉയര്‍ന്ന വിലയായ 5.01 ഡോളറിലെത്തിയിരുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് 20 ശതമാനത്തിലധികം കുറവാണ് വാതകവിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്. വാതകഇന്ധനത്തിന്റെ വില കുറയ്ക്കുക എന്നതായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ നയങ്ങളില്‍ സുപ്രധാനം.

വാതകത്തിന്റെ വില കുറഞ്ഞതോടെ അവശ്യസാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാതക ഇന്ധനവിലയിലെ കുറവ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാവുമെന്നാണ് വിലയിരുത്തല്‍.