ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഓഫിസ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) പൂട്ടി മുദ്രവച്ചു. മുൻകൂർ അനുമതിയില്ലാതെ ആർക്കും ഇനി ഓഫീസിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇഡി അറിയിച്ചു.

പണം തട്ടിപ്പു കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. കഴിഞ്ഞ ദിവസം ഇഡി നാഷണൽ ഹെറാൾഡ് ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

പത്രത്തിന്‍റെ ഉൾപ്പെടെ നാഷണൽ ഹെറാൾഡും അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ ഇഡി ഇഡി പരിശോധന നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്നും സൂചനയുണ്ട്. അതേസമയം, ഇഡിയുടെ പരിശോധനയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ നാഷണൽ ഹെറാൾഡ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.