ഠനച്ചലെവ് താങ്ങാനാകാതെ മീൻ കച്ചവടം നടത്തിയ ഹനാനെ ആരും മറന്നിട്ടുണ്ടാകില്ല. ജീവിതം തോൽപിക്കാൻ ശ്രമിച്ചപ്പോൾ പൊരുതിക്കയറിയവളാണ് ഹനാൻ. അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയ അവൾ വാർത്തകളിലെ താരമായി.

പിന്നീട് 2018-ൽ വാഹനപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ഹനാൻ ഏറെനാൾ ചികിത്സയിലായിരുന്നു. ഇനി എഴുന്നേറ്റു നടക്കാൻ 10 ശതമാനം മാത്രം സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ആ പ്രതസിന്ധിയും മറികടന്ന് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി. 

ഹനാന്റെ ഒരു വർക്ക്ഔട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വെറും രണ്ടുമാസം കൊണ്ടാണ് ഇപ്പോഴത്തെ ശരീരപ്രകൃതത്തിൽ മാറ്റം വരുത്തിയത്.

ജിമ്മിൽ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ പോകുന്നത് എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.ജിമ്മിലെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ എനിക്കു ചെയ്യാൻ സാധിക്കൂവെന്ന് എന്നെ ആദ്യ കണ്ടപ്പോൾമാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്ന് മാസ്റ്റർ പറഞ്ഞിട്ടില്ല.- ഹനാൻ തന്റെ അനുഭവവും പങ്കുവെയ്ക്കുന്നു.