മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, മലബാർ ഭദ്രാസനങ്ങളുടെ മുൻ മെത്രാപ്പോലീത്തായും, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റുമായിരുന്ന കാലം ചെയ്ത സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തായുടെ നാൽപതാം ഓർമ്മദിനം ശനിയാഴ്ച അദ്ദേഹം കബറടങ്ങിയിരിക്കുന്ന കുറിച്ചി സെന്റ് മേരീസ്‌ യാക്കോബായ സൂനോറോ പുത്തൻ പള്ളിയിൽ ആചരിക്കും.

രാവിലെ 7.30 നു പ്രഭാത നമസ്കാരവും 8.30 നു ഗീവർഗീസ് മോർ കൂറീലോസ്, പൗലോസ് മോർ ഐറേനിയോസ്,ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും തുടർന്ന് ശ്രാദ്ധസദ്യയും നടക്കും.

ചടങ്ങുകൾക്ക് വികാരിമാരായ
ഫാ. സോബിൻ ഏലിയാസ് അറക്കലൊഴത്തിൽ, ഫാ. റോബിൻ കുര്യൻ തടത്തിൽ, ട്രസ്റ്റീ ജോൺസൻ വർഗീസ്, സെക്രട്ടറിമാരായ തോമസ് മാത്യു അമ്പലക്കടവിൽ, ജോൺസി ഐപ്പ് പൂവക്കുളം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.