ദേശീയ ചലച്ചിത്ര പുരസ്കാരത്തെ ചൊല്ലി വിവാദം. പൂർണമായും ഡബ് ചെയ്ത സിനിമയ്ക്ക് സിൻക് സൗണ്ടിന് പുരസ്കാരം നൽകിയതാണ് വിവാദമായത്. ദൊള്ളു എന്ന കന്നട ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്.

ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സിൻക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ ജൂറിക്ക് കഴിയാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.