മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ മെത്രാൻ ആയി അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് തിരുമേനി ചുമതല ഏറ്റെടുത്തു.

ആസ്ഥാന കാര്യാലമായ പട്ടം  കാതോലിക്കേറ്റ് സെന്ററിൽ സഭയുടെ പരമാധ്യക്ഷനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ്  ക്ളീമിസ്  കാതോലിക്കബാവ തിരുമേനിയുടെ മുൻപാകെയാണ് ചുമതല ഏറ്റെടുത്തത്.