തിരുവനന്തപുരം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ 7ാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പി.ജെ.ജോസഫിന്റെ സബ്മിഷനു മറുപടി നല്‍കി. സംഭാവനകള്‍ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

10ാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തില്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കേരളചരിത്രം ഭാഗം നാലില്‍ ചാവറയച്ചന്റെ പ്രസിദ്ധീകരണങ്ങളും സാമൂഹിക പരിഷ്‌കരണത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളും ചിത്രം സഹിതം പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.