ലണ്ടന്‍: മന്ത്രിസഭാംഗങ്ങളുടെ കൂട്ടരാജിയുടെ പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രാജിക്കൊരുങ്ങുന്നു. ഒക്‌ടോബര്‍ വരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. കണ്‍വര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ഒക്‌ടോബറില്‍ ചേരുമ്പോള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും അധികാരം കൈമാറുമെന്നുമാണ് സൂചന.

ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവി ഒഴിയുന്നതിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷ പദവി ആദ്യമൊഴിയും. മന്ത്രിമാരും സെക്രട്ടറിമാരും അടക്കം 50 ഉന്നതരാണ് ഇതിനകം രാജിവച്ചത്. പുതുതായി നിയമിച്ച മന്ത്രിമാര്‍ പോലും കൂറുമാറി വിമതപക്ഷത്ത് ചേര്‍ന്നതോടെ പാര്‍ട്ടിയിലെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ബോറിസ് ജോണ്‍സണ്‍ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചത്.