നെറ്റ്ഫ്‌ളിക്‌സിന്റെ ഗ്ലോബല്‍ ടോപ് 10 ല്‍ ഇടം നേടി ഇന്ത്യന്‍ സീരീസ് ‘ ഷീ’ . ഈ ആഴ്ച ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് ഇതര ടൈറ്റിലുകളില്‍ ഒന്നായ സീരീസ് രാജ്യന്തര പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ പതിനൊന്ന് രാജ്യങ്ങളിലാണ് ഷീ ടോപ് ടെന്‍ ലിസ്റ്റില്‍ ഇടം നേടിയത്. 

നെറ്റ്ഫ്‌ളിക്‌സിന്റെ കണക്കുകള്‍ പ്രകാരം 9.5 ദശലക്ഷത്തില്‍ അധികം മണിക്കൂറുകള്‍ ആളുകള്‍ ഈ സീരീസ് കണ്ടു. തന്നില്‍ തന്നെ ആത്മവിശ്വാസം കണ്ടെത്തുകയും തന്റെ ലൈഗീകത എക്‌സ്‌പ്ലോര്‍ ചെയ്യുകയും ചെയ്യുന്ന നായികയിലൂടെയാണ് കഥ നീങ്ങുന്നത്. 

‘അവളുടെ അടിസ്ഥാന സംഘര്‍ഷം വളരെ സൂക്ഷ്മവും ആന്തരികവുമാണെന്ന് എനിക്ക് അറിവുള്ളതിനാല്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഞാന്‍ ആഹ്‌ളാദിക്കുന്നു. തനിക്ക് ലൈംഗീക ശേഷി ഇല്ലെന്ന് തോന്നുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഇത്. തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി ഒരു ലൈഗീക തൊഴിലാളിയായി പ്രവര്‍ത്തിക്കുമ്പോള്‍, ഏറ്റവും വലിയ പോരായ്മ അവളുടെ ഏറ്റവും വലിയ കരുത്തായി മാറുന്നതായി അവള്‍ കണ്ടെത്തുന്നു. അതവളുടെ ആയുധമാകുന്നു. വളരെ ആന്തരികവും സൂക്ഷമവുമായ ചിലത് ആഗോള പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതെനിക്ക് വലിയ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന കാര്യമാണ്’- ഷീയുടെ സംവിധായകന്‍ ഇംത്യാസ് അലി പറഞ്ഞു.