ഡാലസ് ∙ മേയ് എട്ടാം തീയതി ഞായറാഴ്ച ഗാർലൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രിയും പകലുമായി നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീം നാലാമത് എഫ്‌ഒഡി കപ്പ് ക്രിക്കറ്റ് ജേതാക്കളയി. സിക്സേഴ്സ് ക്രിക്കറ്റ് ടീമിനെ 68 റൺസിന് പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് ഓഫ് ഡാലസ് കിരീടം നേടിയത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ശിവൻ സുബ്രഹ്മണ്യം തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് റൺസ് നേടിയ കളിക്കാരനായി ടോണി അലക്സാണ്ടർ തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി ആശിഷ് മാത്യു ട്രോഫി കരസ്ഥമാക്കി.

ഗാർലാൻഡ് സിറ്റി മേയർ സ്കോട്ട്‌ ലേമെയ, ഡിസ്ട്രിക് ഫോർ കൗൺസിലർ മെംബർ ബി. ജെ. വില്യംസ്, ഡിസ്ട്രിക് ഫൈവ് കൗൺസിൽ മെംബർ റിച്ച് അപ്യൂൺ, ഗാർലൻഡ് സിറ്റി യൂത്ത് കൗൺസിൽ വൈസ് പ്രസിഡന്റ് ജോതം സൈമൺ, ടൂർണമെന്റ് സ്പോൺസർ ജസ്റ്റിൻ വർഗീസ് തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.

വിജയികൾക്ക് വേണ്ടി ഫ്രണ്ട്സ് ഓഫ് ഡാലസ് ടീം ക്യാപ്റ്റൻ അജു മാത്യു, വൈസ് ക്യാപ്റ്റൻ അലൻ ജെയിംസ് എന്നിവർ ട്രോഫികൾ ഏറ്റുവാങ്ങി. ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ടീം മേനേജർ ഡോ. ഷിബു ശാമുവേൽ ക്രിക്കറ്റ് പ്രേമികൾക്കും വിജയികൾക്കും ആശംസകള്‍ അറിയിച്ചു.

ബാബു പി സൈമൺ