ഫ്ലോറിഡ ∙ ഫോമാ ജനറൽ ബോഡി ഫ്ലോറിഡയിൽ സമാപിച്ചു. ഫോമയുടെ വിവിധ റീജിയനിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാമിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുവാൻ ജനറൽ ബോഡിയിൽ തീരുമാനിച്ചു.

അഞ്ചു പേരടങ്ങുന്ന കംപ്ലയൻസ് കമ്മിയിറ്റിലേക്ക്, മത്സര രംഗത്തുള്ള ആറു പേരുടെ പേരുകൾ ഇലക്‌ഷൻ കമ്മീഷൻ ചെയർമാൻ ജിബി തോമസ് പരസ്യപ്പെടുത്തിയിരുന്നു. ജോസി കുരിശിങ്കൽ, ജോസ്മോൻ തത്തംകുളം, റെനി പൗലോസ്, പൗലോസ് കുയിലാടൻ, തോമസ് കെ. തോമസ്, തോമസ് ഓലിയാൻകുന്നേൽ എന്നിവരാണ് മത്സര രംഗത്ത് വന്നത്. ജനറൽ ബോഡി അംഗീകരിച്ച ഈ ആറു മത്സരാർഥികളിൽ നിന്നും, ജോസി കുരിശിങ്കൽ പിന്നീട് മത്സരത്തിൽ നിന്നും പിൻ വാങ്ങി.

ജെയിംസ് ഇല്ലിക്കലും ഫോമാ ഫാമിലി ടീമിലുള്ള എല്ലാ സ്ഥാനാർഥികളും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുത്തു, പൂർണ്ണ പിൻതുണ നൽകിയിരുന്നു.

ഫോമ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ റീജിയനുകളിൽ നടന്ന മയൂഖം വേഷവിധാന മത്സരത്തിൽ ജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു. ഫോമാ വനിതാ സാരഥികളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ, ജൂബി വള്ളിക്കളം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഫോമാ മയൂഖം ഗംഭീരമായി.

കെ. കെ. വർഗീസ്