സ്റ്റാര്‍ബക്ക്സ് കോഫി പാര്‍ലറിന്റെ പാര്‍ക്കിങ്ങിലിരുന്ന് മക്ഡൊണാള്‍ഡ്സ് ബര്‍ഗര്‍ കഴിച്ചയാള്‍ക്ക് കനത്ത പിഴ.

ഇംഗ്ലണ്ടിലെ ബോബ് സ്പിങ്ക് എന്നയാള്‍ക്കാണ് വിചിത്രമായ നടപടി നേരിടേണ്ടി വന്നത്. ഫാബിയാന്‍ വേയിലാണ് സംഭവം നടന്നത്.

മെട്രോ ന്യൂസ് പേപ്പറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ‘വെറും 12 യൂറോയുടെ ഓര്‍ഡര്‍ മാത്രമാണ് ഞാന്‍ മക്ഡൊണാള്‍ഡ്സില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത്. അവരുടെ കാര്‍ പാര്‍ക്കിങ്ങില്‍ സ്ഥലം ഇല്ലായിരുന്നു. തൊട്ടടുത്തുള്ള സ്റ്റാര്‍ബക്ക്സ് കോഫി പാര്‍ലറിന്റെ പാര്‍ക്കിങ്ങില്‍ ഒരുപാട് സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നതിനാല്‍ അവിടെ വണ്ടി പാര്‍ക്ക് ചെയ്തു. എന്നാല്‍, ഞാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയിട്ടു പോലുമില്ല’ ബോബ് പറയുന്നു.

14 ദിവസത്തിനുള്ളില്‍ ഈ പിഴ അടയ്ക്കുകയാണെങ്കില്‍, 60 പൗണ്ട് മാത്രം അടച്ചാല്‍ മതിയാകുമെന്നും ബോബിനു വന്ന നോട്ടീസില്‍ പറയുന്നു. എന്നാല്‍, ഇത് നിയമാനുസൃതമായ മോഷണമാണെന്നും, താന്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നുമാണ് ബോബ് പറയുന്നത്.